അഴിഞ്ഞിലം: ചാലിയാറിൽ പൊന്നേം പാടത്ത് ഒഴുക്കിൽപെട്ട് രണ്ടു പേര്‍ മരിച്ചു.പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം വേലിയിറക്കസമയത്ത് ബന്ധുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയതായിരുന്നു. പുഴയുടെ ആഴംകൂടിയ ഭാഗം അറിയാതെ അടിയൊഴുക്കില്‍ പെട്ടതാണെന്ന് പറയപ്പെടുന്നു. ഉടന്‍തന്നെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും ട്രോമാ കെയര്‍ വളണ്ടിയര്‍മാരും നടത്തിയ തെരച്ചിലില്‍ രണ്ട് മണിക്കൂറിന് ശേഷം അദ്നാനെ മുങ്ങിയെടുത്തു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ട്പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അൽപ സമയത്തിന് ശേഷം രണ്ടാമത്തെ ആളെയും കണ്ടെത്തി. കക്കോവ് പി.എം.എസ്എ പിടിഎച്ച്എസ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് ജംഷാദ്,മാതാവ്. റംസീന. 9.30 ന് ജൗഹറിനെയും കണ്ടെത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മയ്യത്ത് നിസ്കാരം പോസ്റ്റ്മോര്‍ട്ട നടപടികൾക്ക് ശേഷം ശേഷം കാരാട് EK ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
