കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് വാഴക്കാട് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ടായി പുതുതായി നിയമിതനായ യു.കെ.അസൈൻ മുണ്ടുമുഴി വാഴക്കാട് സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ചുമതലയേറ്റെടുത്തു.
പ്രവാസി കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് കുഞ്ഞു ഹാജി ചടങ്ങ് ഉൽഘാടനം ചെയ്തു.
പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും, നിയോജകമണ്ഡലം മുൻ പ്രസിഡണ്ടുമായ എം.സി മൊയ്തീൻ പരതക്കാട് അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ ബ്ലോക്ക് പ്രസിഡണ്ട് യു,കെ അസൈൻ മുണ്ടുമുഴിക്ക് മിനുട്സ് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞുട്ടി പൊന്നാട് ഷാൾ അണിയിച്ചു അനുമോദിച്ചു.
പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അലവി, ഡി.സി,സി മുൻ ജനറൽ സെക്രട്ടറി കെ എം എ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുൻ മണ്ഡലം പ്രസിഡണ്ടുമായ അസ്ലം മാസ്റ്റർ മുണ്ടക്കൽ , പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി. കെ അബ്ദുസ്സലാം, എക്സിക്യൂട്ടീവ് അംഗം ഇബാദു റഹ്മാൻ, ജില്ലാ സെക്രട്ടറി യൂസഫലി ചെറുകാവ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആലുങ്ങൽ ആമിന, കെ.സി. മൊയ്തീൻ കുട്ടി ചീക്കോട്, വാഴയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ദിനേശൻ കടവ്, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ എൻ അച്ചു ചെറുകാവ്, സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, പി. കെ മുരളീധരൻ ,സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാനുജ് വാഴക്കാട്, OlCC ഭാരവാഹികളായ മാനുട്ടി കുനിക്കാടൻ, നഫീർ തറമ്മൽ, അഡ്വ: സനൂബിയ, ബാബു എടക്കണ്ടി, അസീസ് എടപെട്ടി എന്നിവർ സംസാരിച്ചു.
പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD


