Flash News

Nattu Media

സൗഹൃദത്തിന്റെ മധുരം പകർന്ന് മുഹബത് കി ബസാർ


മുക്കം
: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ  മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജന യാത്രയുടെ ഭാഗമായി മുഹബത് കി ബസാർ സ്നേഹത്തിന്റെ ചായക്കടകൾ നടത്തി. പൂളപ്പൊയിൽ  നീലേശ്വരം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുഹബ്ബത്ത് കി ബസാർ  തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

 നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ നിസാം കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ എ എം അധ്യക്ഷത വഹിച്ചു. പൂളപ്പൊയിൽ മഹല്ല് പ്രസിഡണ്ട് യു കെ അബ്ദുല്ലത്തീഫ് മൗലവി, എ എം മുഹമ്മദ് കുട്ടി ഹാജി, കെ മൊയ്തു മൗലവി,എ എം അബൂബക്കർ,എംകെ യാസർ,ശരീഫ് വെണ്ണക്കോട്, നസീർ കല്ലുരുട്ടി, ഐ അബൂബക്കർ, അസീസ് വരിക്കാലി,നജീബുദ്ധീൻ എ എം, അബ്ദുറഹ്മാൻ പി സി,അബ്ദുൽസലാം മുണ്ടോളി, ബുഷ്റ കെ സി, ഫൈസല മുണ്ടോളി, ഷഹബാൻ എം കെ, ആഷിക് തഹാനി തുടങ്ങിയവർ സംസാരിച്ചു. ബാസിൽ പിസി സ്വാഗതവും ഹനീഫ പി സി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)