കിഴിശ്ശേരി: പ്രമുഖ പണ്ഡിതനും സമസ്ത കൊണ്ടോട്ടി താലൂക്ക് മുശാവറ അംഗവും കുഴിമണ്ണ ജീലാനി നഗർപ്പദേശിയുമായ ജീലാനി ഉസ്താദ് എന്ന കോട്ട അലവി മുസ്ലിയാർ (75) വഫാത്തായി.
നിരവധി ബിരുദധാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് പണ്ഡിതരെ കേരളത്തിൻ സമർപ്പിച്ച പ്രശസ്ത മുദരിസാണ് ഫൈസി ബിരുദധാരി കൂടിയായ ഇദ്ദേഹം. കുഴിമണ്ണ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലും പ്രാസ്ഥാനിക, ആത്മീയ രംഗങ്ങളിൽ നേതൃ രംഗത്ത് പ്രശോഭിച്ച ഉസ്താദ് പാനൂർ പൂകോം ഉൾപ്പെടെ വിവിധയിടങ്ങളിൽ അരനൂറ്റാണ്ട് കാലം മുദരിസായി സേവനം ചെയ്തു. ദീർഘകാലം തന്റെ സ്വന്തം തട്ടകമായ ജീലാനി നഗർ മുദരിസായിരുന്നു.
കുഴിമണ്ണ ഇസ്സത്ത് ഉൾപ്പെടെ നിരവധി വൈജ്ഞാനിക കേന്ദ്രങ്ങളുടെ താങ്ങും തണലുമായിരുന്നു ജീലാനി ഉസ്താദ്. പ്രാസ്ഥാനിക സംഘടനാ രംഗത്തും തന്റേതായ പങ്ക് വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സ്ഥാപക കാലം മുതൽ മരണം വരെ പ്രസിഡന്റായി പ്രവർത്തിച്ച ഉസ്താദ് സർക്കിൾ ഉപാധ്യക്ഷനായും സേവനം ചെയ്തിട്ടുണ്ട്.
നിരവധി അറബി കാവ്യ ഗ്രന്ഥങ്ങളുടെ രചയിതാവും പണ്ഡിതനുമായ മൻസൂർ സഖാഫി മകനാണ്. സമസ്ത താലൂക്ക് സെക്രട്ടരിയും പ്രമുഖ മുദരിസുമായ വാവൂർ സുലൈമാൻ മുസ്ലിയാർ ഉസ്താദിന്റെ മരുമകനാണ്
മയ്യിത്ത് നിസ്കാരം ജീലാനി നഗറിലുള്ള തന്റെ വീട്ടിൽ വൈകീട്ട് 4.30 ന് നടക്കും.
.jpg)