Flash News

Nattu Media

കട്ടപ്പാടത്തെ മാന്ത്രികൻ സിനിമ ലൊക്കേഷനിൽ ഫലസ്തീൻ ഇസ്രയേൽ യുദ്ധവിരുദ്ധ പ്രതിഷേധവും ലോകസമാധാനത്തിനുള്ള പ്രാർത്ഥനയും നടന്നു



കോഴിക്കോട്
: ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിൽ പ്രതിഷേധിച്ച് കട്ടപ്പാടത്തെ മാന്ത്രികൻ സിനിമാ സെറ്റിൽ അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധവും ലോകസമാധാനത്തിനുള്ള പ്രാർത്ഥനയും നടന്നു.

ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ
ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ആദ്യ ദിനത്തിൽ ആയിരുന്നു യുദ്ധവിരുദ്ധ പ്രതിഷേധം.


സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ചടങ്ങ് സിനിമാ ലൊക്കേഷനിലെ വേറിട്ട അനുഭവമായി.

അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം. കോഴിക്കോടും വയനാടും പാലക്കാടുമായി ചിത്രീകരിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്.
സുമിത്ത്.എം.ബി,വിനോദ് കോവൂർ,വിജയൻ കാരന്തൂർ,ശിവജി ഗുരുവായൂർ,ഷുക്കൂർ വക്കീൽ,പ്രിയ ശ്രീജിത്ത്,നീമ മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)