Flash News

Nattu Media

വിദ്യാർത്ഥിപോരിൽ യൂണിയൻ തിരഞ്ഞെടുപ്പ്

VKHMO ഇനി വിസ്മയ നയിക്കും




മുക്കം : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവൃത്തിക്കുന്ന കോളേജുകളിൽ യൂണിവേഴ്സിറ്റി നിർദേശ പ്രകാരം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമായി. സംഘടനാടിസ്ഥാനത്തിലെല്ലാതെ നടന്ന തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി.
രാവിലെ 9 മണിക്ക് തുടങ്ങി ഏകദേശം ഒരു മണി വരെ നീണ്ടു നിന്ന തിരഞ്ഞെടുപ്പിൽ വിസ്മയ  എം എൻ ചെയർപേഴ്ണായും,
മെറീന രാജീവ്‌ ജനറൽ  സെക്രട്ടറിയായും,സഫ്ന.എ.എം  യുയുസിയായും തിരഞ്ഞെടുക്കപ്പെട്ടു.

കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് തീർത്തും ബന്ധപ്പെട്ട നിർദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ക്രമീകരിച്ചത്.


തിരഞ്ഞെടുപ്പിന് കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും വേണ്ട നിർദേശങ്ങൾ നൽകി. റിട്ടേനിംഗ് ഓഫീസറായി കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ എച്ച് ഒ ഡി ബിജിന ഒ,പ്രിസൈഡിങ് ഓഫീസറായി അശൂറ ബാനു, ഖൈറുനിസ്സ, രേഷ്മ, അജിത,സീന, പ്രഭ, സജ്‌ന തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)