കൊടിയത്തൂർ : കേന്ദ്ര സർക്കാർ പൊതു ഗ്രന്ഥശാലകൾക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിക്കുന്ന ഈ സന്ദർഭത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകരിച്ച കേരളത്തിലുടനീളമുള്ള ലൈബ്രറികളിൽ ലൈബ്രറി സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു വരുന്നു.
ഇതിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ ലൈബ്രറി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. ഒമ്പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6. 30 ന് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി കുഞ്ഞൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു സംസാരിക്കും. കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായിരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,ഡോ കാവിൽ അബ്ദുള്ള, എൻ കെ അഷ്റഫ്,പി സി അബൂബക്കർ മാസ്റ്റർ, തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കും. ഗ്രന്ഥശാലകളോടും വായനയോടും ആഭിമുഖ്യം പുലർത്തുന്ന കൊടിയത്തൂർ നിവാസികൾക്ക് ഈ പരിപാടിയിൽ ഭാഗമാകാം .ഏവരെയും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.
Tags:
KODIYATHUR
