എടവണ്ണപ്പാറ : കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് എളമരം സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രി വനിതകള്‍ക്ക് ഹെല്‍ത്ത് ക്യാമ്പയിനും ബോധവത്കരണ ക്ലാസ്സും നടത്തി. ചാലിയപ്പുറം ഗവ.ഹൈസ്‌കൂളില്‍ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സി.വി.സക്കറിയ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ആയിഷ മാരാത്ത്, തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ സുഹറ വെളുമ്പലാംകുഴി, അബ്ദുല്‍ ബഷീര്‍, ജന്ന ശിഹാബ്, പി.ടി.വസന്തകുമാരി, ഷീ ക്യാമ്പയിന്‍ കൊണ്ടോട്ടി ബ്ലോക്ക് കണ്‍വീനര്‍ ഡോക്ടര്‍ ടി. ടി. ലവീന പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ജുബീന ക്ലാസിന് നേതൃത്വം നല്‍കി. മുജീബ്‌മോട്ടമ്മല്‍, ജൈസല്‍ എളമരം, എച്ച്.എം.സി.മെമ്പർ അസീസ്, ഫാര്‍മസിസ്റ്റ് സി.മുഹ്‌സിന
എന്നിവര്‍ സംസാരിച്ചു. നൂറോളം ആളുകള്‍ ക്യാമ്പിൽ രജിസ്റ്റര്‍ ചെയ്തു.
Tags:
VAZHAKKAD

