Flash News

Nattu Media

സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട്ട്


മുസ്‌ലിം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും  ചില സാങ്കേതിക  കാരണങ്ങളാൽ പങ്കെടുക്കുവാൻ കഴിയുകയില്ല എന്നും പരിപാടിക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും  നേതൃത്വം അറിയിക്കുകയായിരുന്നു


കോഴിക്കോട്: കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുക, ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നാലിനാണ് പരിപാടി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹ്മദ് ദേവർകോവിൽ തുടങ്ങിയവരും
മുസ്‍ലിം മതസംഘടനാ പ്രതിനിധികളായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം, എ.പി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസി, കെ.എന്‍.എം സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുല്ലക്കോയ മദനി, എം.ഇ.എസ് പ്രതിനിധിയായി ഫസൽ ഗഫൂർ തുടങ്ങി പ്രമുഖർ സംബന്ധിക്കും 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)