നവീകരിച്ച തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മസ്ജിദ് നാടിന് സമർപ്പിച്ചു.
നവംബർ 9,10 തിയ്യതികളിലായി നടന്ന പരിപാടിയിൽ ആദ്യ ദിനത്തിൽ ' പള്ളിയോടുള്ള ഹൃദയ ബന്ധം - അർശിന്റെ തണലിലേക്ക് ' എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ ഉസ്താദ് ഷരീഫ് ഫൈസി മയ്യേരിച്ചിറ ' മുഖ്യ പ്രഭാഷണം നടത്തി. ഇന്നലെ നടന്ന നവീകരിച്ച പള്ളിയുടെ ഉദ്ഘാടനവും പ്രാർത്ഥനാ സദസ്സിൽ പള്ളി സെക്രട്ടറി ടിപി മുഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി ടി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് മഹല്ല് കാരണവന്മാരെ പൊന്നാട അണിയിച്ച് കൊണ്ട് തങ്ങൾ ആദരിച്ചു. സമസ്ത മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ, കെ വി അബ്ദുറഹിമാൻ,ശിഹാബ് മാട്ടുമുറി ( കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ) , നുഹ്‌മാന് ഫാളിലി (ഖത്തീബ്, തെനെങ്ങാപറമ്പ് മസ്ജിദുൽ അന്സാർ ),റസാഖ് ബാഖവി എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് മിദ്‌ലാജ് ഫഹീമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് കെ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ആദിൽ ടിപി നന്ദിയും പറഞ്ഞു
Tags:
CHERUVADI

