Flash News

Nattu Media

കീരൻതൊടിക യൂത്ത് വിംഗിന് പുതിയ ഭാരവാഹികൾ

ചേന്ദമംഗല്ലൂർ :  2023 ഡിസംബർ 24 ന്  ഞായറാഴ്ച്ച  ചേന്ദമംഗല്ലൂരിൽ നടക്കുന്ന കീരൻ തൊടിക  കുടുംബ സംഗമത്തോടനുബന്ധിച്ച് , ചേന്ദമംഗല്ലൂർ ഹരിതയിൽ ചേർന്ന യൂത്ത് വിംഗ്  മെംബേഴ്സ്  മീറ്റിൽ കീരൻതൊടിക യൂത്ത് വിംഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ  ഡോ: ടി.പി. റാഷിദ്  അദ്ധ്യക്ഷത വഹിച്ചു.

കൺവീനറായി ഡോ. റാഷിദ്  ടി.പി.യെയും , ജോയന്റ്  കൺവീനർമാരായി  നിഷാദ്  കെ.ടി., ആയിഷ അമൽ  ടി.കെ. എന്നിവരെയും  തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ഫഹ്മി റഹ്മാൻ  കെ.ടി. (സെക്രട്ടറി ], ലുത്ഫി ഉണ്ണിമോയി  കെ.ടി (ജോ: സെക്രട്ടറി ] സഫ്റാൻ അബ്ദുറസാഖ്  കെ.ടി. [ ട്രഷറർ ] , നിവാദ്  എൻ.കെ. [ കൺവീനർ, സോഷ്യൽ മീഡിയ സെൽ ] എന്നിവരെയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന്  കുടുംബ സമിതി  ജനറൽ  സെക്രട്ടറി   കെ.ടി.അബ്ദു റഷീദ് , കെ.ടി.അബ്ദുറസാഖ്,  കെ.ടി.മുഹമ്മദ്  അബ്ദുറഹിമാൻ , കെ.ടി.അബ്ദുസ്സമദ്  എന്നിവർ നേതൃത്വം  നൽകി. യോഗത്തിൽ കെ.ടി. നിഷാദ്  സ്വാഗതവും   ആയിഷ അമൽ  ടി.കെ.  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)