Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി : കൊടിയത്തൂർ പഞ്ചായത്ത് നേതൃത്വ ക്യാമ്പ്




 ചെറുവാടി : ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുന്നോടിയായി കൊടിയത്തൂർ മണ്ഡലം നേതൃ കൺവെൻഷൻ   ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .

ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടിയത്തീൻ മണ്ഡലം കോൺഗ്രസ്  പ്രസിഡന്റ്‌ സുജാ ടോം അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് അഡ്വ:  കെ പ്രവീൺകുമാർ, ഡിസിസി സെക്രട്ടറി സി ജെ ആന്റണി , നിജെഷ് അരവിന്ദ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സിറാജുദ്ദീൻ , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കെടി മൻസൂർ  തുടങ്ങിയ ബ്ലോക്ക്, മണ്ഡലം കോൺഗ്രസിലെ  പ്രമുഖർ പങ്കെടുത്തു.

  കൊടിയത്തൂർ   പഞ്ചായത്തിൽ നിന്ന് 500 ഓളം പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കാനും റാലി വൻ വിജയമാക്കാൻ കൂട്ടമായ പരിശ്രമം ചെയ്യാനും കൺവെൻഷനിൽ  തീരുമാനമായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)