മുക്കം : സംഗമം പലിശ രഹിത അയൽക്കൂട്ടം ദശവർഷികാഘോഷങ്ങളുടെ മുക്കം മുനിസിപ്പൽതല ഉദ്ഘാടനം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം തലവനായ പ്രൊഫസർ ഡോ. ശഹീദ് റംസാൻ നിർവഹിച്ചു.കോഴിക്കോട് കോർവാലീസ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ ഡോ.ഷീബ വെളുത്തൂർ മുഖ്യപ്രഭാഷണം നടത്തി.
മുക്കം നഗരസഭ കൗൺസിലർമാരായ എം മധു മാസ്റ്റർ,ബിന്നി മനോജ്, സാറ കൂടാരം, ഗഫൂർ മാസ്റ്റർ, കേരള ഇൻഫാഖ് പ്രസിഡന്റ് ഡോ.മുഹമ്മദ് പാലത്ത് ,പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഡിനേറ്റർ സി ടി സുബൈർ,സംഘാടക സമിതി ചെയർമാൻ എ പി നസീം, സംഗമം വെൽഫെയർ സൊസൈറ്റി സെക്രട്ടറിയും ബ്രാഞ്ച് ഡവലപ്മെന്റ് ഓഫീസറുമായ പി കെ ശംസുദ്ദീൻ, ടി കെ നൗഷാദ് ,ടി ടി റസിയ എന്നിവർ സംസാരിച്ചു. കൺവീനർ സുബിജ സുജേഷ് സ്വാഗതവും ജനറൽ കൺവീനർ ഗഫൂർ പൊറ്റശേരി നന്ദിയും പറഞ്ഞു. തിരുവാതിര , ഒപ്പന, സിനിമാറ്റിക് ഡാൻസ് , സംഘഗാനം, ഫലസ്തീൻ ഗാനം , മാപ്പിളപ്പാട്ട് തുടങ്ങിയവയും അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സലീന പുൽപറമ്പ്, ഉമൈബാനു ഉസാമ , പ്രവിത വിജേഷ്, ബുഷ്റ മൻസൂർ, ഷാഹിന,തസ് ലീന, മുഹ്സിന സംഗമം, ടി കെ ജുമാൻ, മജീദ് കിളിക്കോട്, ഇ ബഷീർ, അനീസ കബീർ എന്നിവർ നേതൃത്വം നൽകി.
Tags:
MUKKAM


