Flash News

Nattu Media

യൂത്ത് മാർച്ച് സമാപനം കെട്ടാങ്ങലിൽ വിപുലമായ ഒരുക്കങ്ങൾ


കെട്ടാങ്ങൽ
: മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചുമായി ബന്ധപ്പെട്ട് കുന്നമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളുടെ പഞ്ചായത്ത് പര്യടനം ചാത്തമംഗലം പഞ്ചായത്തിൽ കെട്ടാങ്ങൽ സി. എച്ച്. സൗധത്തിൽ വെച്ച് ചേർന്നു . സംഘാടക സമിതി ചെയർമാൻ എൻ എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വേറിട്ട പരിപാടികളോടെ സമാപന സമ്മേളനം വിപുലമായി നടത്തുവാനും ജാഥക്ക് രജിസ്റ്റർ ചെയ്ത മുഴുവൻ പ്രവർത്തകരെയും ജാഥയിൽ അണിനിരത്തും.സംഘാടക സമിതി ജനറൽ കൺവീനർ  റസാഖ് പുള്ളന്നൂർ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ട്രഷറർ ഒ.ഉസൈൻ യോഗം ഉദ്‌ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൽമാൻ പെരുമണ്ണ ജാഥ ക്രമീകരണ  വിശദീകരണം നടത്തി. എ കെ ഷൗക്കത്ത് , സലീം കുറ്റിക്കാട്ടൂർ, എൻ പി ഹമീദ് മാസ്റ്റർ, പി കെ ഹഖീം മാസ്റ്റർ, ടി പി എം സാദിഖ്, കോയ കായലം, രാജൻ മലയമ്മ, ടി ടി മൊയ്‌തീൻ കോയ, അസീസ് വെള്ളലശ്ശേരി, ഉമ്മർ വെളളശ്ശേരി, അബ്ദുല്ല മാസ്റ്റർ പാഴൂർ, പി ടി എ റഹ്മാൻ, സി ബി ശ്രീധരൻ, രാജൻ കാഞ്ഞിരത്തിങ്ങൽ, സജീർ മാസ്റ്റർ, സഫറുള്ള കൂളിമാട്, ഹനീഫ ചാത്തമംഗലം, അലി മുണ്ടോട്,ഫാസിൽ കളൻതോട്, റഊഫ് മലയമ്മ, ഹബീബ് കളൻതോട്, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)