ചെറുവാടി : ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ സമഗ്ര വികസനത്തിനും, പൊതുവായ അച്ചടക്ക പരിപാലനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനുമായി സ്കൂൾ സംരക്ഷണ സമിതി രൂപീകരിച്ചു. രൂപീകരണ യോഗം മുക്കം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശരീഫ് കൂട്ടക്കടവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മജീദ് രിഹ്‌ല,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചെലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട്, SMC ചെയർമാൻ ആസാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സബിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. യോഗത്തിൽ വെച്ച് 25 അംഗ സ്കൂൾ സംരക്ഷണ സമിതിയെ തെരഞ്ഞെടുത്തു.
Tags:
CHERUVADI
