✒️അനിൽ മണ്ണത്തൂർ
(ലേഖനം)
ഓരോ ദിനത്തിനും അതിന്റെതായ് പ്രത്യേകതയുണ്ട്.നവംബർ പതിനാലിന്റെ പ്രത്യേകത ചോദിച്ചാൽ ശിശുദിനമെന്നായിരിക്കും ആദ്യ പ്രതികരണം.അതെ നമ്മുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശു ദിനമായ് കൊണ്ടാടുന്നത്.
എന്നാൽ ഞാൻ പറയുന്നത് അന്ന് തന്നെ ആചരിക്കുന്ന ലോക പ്രമേഹദിനത്തെ കുറിച്ചാണ്.
ഓരോ അസുഖത്തിനും ദിനാചരണങ്ങൾ ഉണ്ട്. 1991 ലാണ് ഡയബറ്റിക്ക് ഇൻറ്റർനാഷണൽ ഫെഡറേഷൻ ലോകാരോഗ്യ സംഘടനയുമായ് ചേർന്ന് ദിനാചരണം തുടങ്ങിയത്. ഇൻസുലിൻ കണ്ടുപിടിത്തതിന് മുന്നിൽ നിന്ന ഫെഡറിക്ക് ബാൻ റ്റിങ്ങ്ന്റെ ജൻമദിനമായ നവംബർ 14 ആണ് പ്രമേഹദിനമായി കൊണ്ടാടുന്നത്. 2006ലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനത്തിന് അംഗീകാരം നൽകിയത്. "ആഗോള ആരോഗ്യ ശാക്തികരണം " എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം
സാമ്പത്തീക ആരോഗ്യ മേഖലയിൽ പ്രമേഹം പ്രകടമാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കുകയും ആവശ്യമായ ബോധവൽകരണം നടത്തുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ജീവിത ശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചാനിരക്കുള്ളത് പ്രമേഹത്തിനാണ്. പാൻക്രിയാസിലെ ഗ്ലൂക്കോസിന്റെ വ്യതിയാനമാണ് പ്രമേഹത്തിലെ ഹേതു.
ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിെച്ചാന്നും പറയാൻ ഞാനാളല്ല.
പ്രമേഹം ഒരു പാരബര്യ രോഗമാണത്രേ. പലരും അസുഖ വിവരം പുറത്തു പറയാൻ മടിച്ചിരുന്നു. സമ്പന്നരുടെയും , പ്രായമായവരുടെയും സ്വത്തായ് പ്രമേഹത്തെ ഗണിച്ചിരുന്നു. എന്നാൽ ഇന്ന് പണമോ പ്രായമോ ഒന്നും പ്രശ്നമല്ല ഭൂരിപക്ഷം ആളുകളിലും ഇത് കാണപെടുന്നു. ആധുനിക ഭക്ഷണ രീതിയാണ് അതിന് കാരണമായ് കണക്കാക്കുന്നത്.
നിശബ്ദ കൊലപാതകി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒറ്റയടിക്ക് മരണഹേതുവാക്കുന്നില്ലെങ്കിലും ശരീരത്തിലെ എല്ലാ അവയങ്ങളെയും തളർത്താൻ ഇതിന് കഴിയും. കണ്ണ്, ത്വക് , കാൽ തുടങ്ങിയ ഭാഗങ്ങളിലാണ് ഇവൻ കൂടുതലും വില്ലനായ് കാണുന്നത്. ഒരു പ്രമേഹ രോഗി കണ്ണാടിയിൽ മുഖം നോക്കുന്നതിനേകാൾ കാൽപദങ്ങളുടെ അടിഭാഗം നോക്കണമെന്നാണ് പറയുന്നത്.
രക്തസമ്മർദം, ഹൃദയാഘാതം, വൃക്ക തകരാറ് മുതലായവ പ്രമേഹത്തിന്റെ പിൻതുടർച്ചക്കാരാണ്. കൊറോണ മൂലം മരിച്ചവരിൽ ഭൂരിപക്ഷം പേരും പ്രമേഹ രോഗികളായിരുന്നു.
മധുര പലഹാരങ്ങളും, മധുര പഴങ്ങളും ഒഴിവാകേണ്ടി വരുന്നവരുടെ വേദന ഓർത്തു നോക്കു. സദ്യ സ്ഥലത്തെ പായസം ഒഴിവാകേണ്ടി വരുന്നതു. കഷ്ഠമല്ലേ.. സ്വന്തം പണം കൊണ്ട് വീട്ടിലേക്ക് വാങ്ങുന്ന പലഹാരം കട്ടുതിന്നേണ്ടി വരുന്ന ഗൃഹനാഥൻമാരെ എത്ര സിനിമയിൽ കണ്ടിട്ടുണ്ട്.
പ്രമേഹം ഇപ്പോൾ ഒരു വാണിജ്യവസ്തു ആയിട്ടുണ്ട്. ദൃശ്യ- ശ്രവ്യ സാമൂഹ്യ മാധ്യമങ്ങളും നോക്കുമ്പോൾ പ്രമേഹത്തെ പരസ്യങ്ങളാണ് കാണുന്നത്. ഒറ്റമൂലിയിലൂടെ പ്രമേഹം മാത്രം ,പ്രമേഹത്തിനു നാട്ടുവൈദ്യം, ഹോമിയോയിൽ പ്രമേഹം തുടങ്ങി എത്രയെത്ര പരസ്യങ്ങൾ.ആദിവാസി വൈദ്യം എന്ന പേരിൽ തപാലിലൂടെ ലഭിക്കുന്ന മരുന്നുകൾ ഉണ്ട്.ഇപ്പോൾ ആളുകൾ തമ്മിൽ കാണുമ്പോൾ കുശല പ്രശ്നം നടത്തുന്നത് പ്രമേഹത്തിന്റെ അളവിനെ കുറിച്ചാണ്.
