മുക്കം. കൊഴിലാണ്ടിയിൽ നടന്നു വരുന്ന റവന്യൂ ജില്ലാ ശാസ്ത്ര മേളയിലെ പ്രവൃത്തി പരിചയ മേള സമാപിച്ചപ്പോൾ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികൾ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളുള്ള വിദ്യാലയമെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ.
സബ് ജില്ലാ തലത്തിൽ ഒവറോൾ നേടിയതിനു പിന്നാലെയാണ് മറ്റൊരു നേട്ടം കൂടി പി.ടി.എമ്മിനെ തേടി എത്തിയത്.വുഡ് വർക്കിൽ ആദർശ്, ഇലക്ട്രികൽ വയറിംഗിൽ എ.പി.മിൻഹാൽ, ഇലക്ട്രിക്സിൽ പി.പി ഷാനിദ്, ത്രഡ് പാറ്റേണിൽ കെ.മുഹമ്മദ് അയാൻ, അഗർബത്തി നിർമ്മാണത്തിൽ ഹിന സത്താർ, കയർ ഡോർ മാറ്റ് നിർമ്മാണത്തിൽ മുഹമ്മദ് നിഹാൽ, ചോക്ക് നിർമ്മാണം ഗായത്രി സതീഷ് എന്നിവരാണ് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
Tags:
KODIYATHUR
