മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ല സമഗ്ര ശിക്ഷ അഭിയാൻ ബിആർസി കുന്നമംഗലത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ ക്യാമ്പിന്റെ ഉദ്ഘാടനം മുക്കം സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾക്ക് എതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിന് വേണ്ടിയും ബോധവൽക്കരണത്തിന് വേണ്ടിയുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. നഗരസഭ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ എം കെ യാസർ അധ്യക്ഷത വഹിച്ചു. ടീന സുരാജ് ക്യാമ്പിനു നേതൃത്വം നൽകി. കുന്നമംഗലം ബിപിസി അജയൻ മാസ്റ്റർ, മനോജ് മാസ്റ്റർ, റെനി ജയപ്രകാശ്, റിയാസ് ചാലിൽ, ശ്രീനാഥ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഹസീല എംകെ സ്വാഗതവും സ്കൂൾ ലീഡർ മേധ നന്ദിയും പറഞ്ഞു
Tags:
MUKKAM
