Flash News

Nattu Media

കാരശ്ശേരി പഞ്ചായത്ത്‌ : എൽ.പി സ്കൂൾ കായിക മേള സംഘടിപ്പിച്ചു


കാരശ്ശേരി
ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് തല എൽ. പി സ്കൂൾ കായിക മേള സംഘടിപ്പിച്ചു. ആനയാം കുന്ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മേളയിൽ പഞ്ചായത്തിലെ 6 എൽ.പി സ്കൂളുകളിൽ നിന്ന് 120 കുട്ടികൾ പങ്കാളികളായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൽ പി മിനി, എൽ. പി കിഡീസ് എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സര ഇനങ്ങൾ. 50,100 മീറ്റർ ഓട്ടം, ലോംഗ് ജംബ്, സ്റ്റാന്റിംഗ് ബ്രോഡ് ജംബ്, റിലേ എന്നീ കായിക ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടന്നു. കായിക മേളയിൽ മത്സരാർത്ഥികളെ അണിനിരത്തി കൊണ്ടുള്ള മാർച്ച് പാസ്ററ് ശ്രദ്ധേയമായി.


വിന്നേഴ്സിനുള്ള എവറോളിംഗ് ട്രോഫി HNCKM AUPS കാരശ്ശേരി കരസ്ഥമാക്കി.റണ്ണേഴ്സിനുള്ള എ വറോ ളിംഗ് ട്രോഫി CHMLP സ്കൂൾ നെല്ലിക്കാപറമ്പും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യൻ ആയി എൽ. പി മിനി ബോയ്സ് ൽ ആസിം അയാൻ, മിനി ഗേൾസിൽ ഫാത്തിമ റിസ് വ CHMLP സ്‌കൂൾ നെല്ലിക്കാ പറമ്പ്, കിഡീസ് ബോയ്‌സ് ൽ മുഹമ്മദ് റയ്യാൻ, മുഹമ്മദ് മിൻഹാജ്, ഗേൾസിൽ ഷരീഹ തസ്‌നീം പി പി GLP സ്കൂൾ കക്കാടും തിരഞ്ഞെടുത്തു. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. കായിക മേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി സ്‌മിത ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)