മാവൂർ - എരഞ്ഞിമാവ് റോഡിലെ ടാറിങ് പ്രവർത്തി മൂലം കൂളിമാട് മുതൽ എളമരം കടവ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നു.
കൂളിമാട് നിന്ന് മാവൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൂളിമാട് പാലം വഴി മപ്രം, എളമരം പാലം വഴി പോകേണ്ടതാണ് .തിരിച്ചും ഇതേ വഴി തന്നെ തിരഞ്ഞെടുക്കുക.
അതേസമയം, ചെറുകിട വാഹനങ്ങൾ ടാറിങ് നടക്കുന്ന റോഡിലൂടെ കടന്നുപോകുന്നത് മൂലം തൊഴിലാളികൾക്ക് ജോലിക്ക് തടസ്സം ഉണ്ടാക്കുന്നതായി പറയുന്നുണ്ട്.

