Flash News

Nattu Media

ചെറുവാടി റെയ്ഞ്ച് മുസാബഖ,പന്നിക്കോട് മദ്രസ്സക്ക് ഓവറോൾ കിരീടം




പന്നിക്കോട്
:ചെറുവാടി റെയ്ഞ്ച് ജം ഇ യ്യത്തുൽ മുഅല്ലിമീൻ പന്നിക്കോട് വെച്ച് സംഘടി പ്പിച്ച മുസാബഖ (അദ്ധ്യാപക - വിദ്യാർത്ഥി ഫെസ്റ്റ് )ഇസ്‌ലാമിക കലാ സാഹിത്യ മത്സരത്തിൽ 140  പോയിന്റോടെ പന്നിക്കോട് ഹിദായത്തു സ്സ്വി ബ് യാൻ ഹയർ സെക്കന്ററി മദ്രസ്സ ഓവരോൾ ചാമ്പ്യൻ മാരായി.125 പോയിന്റോടെ ചാത്തപ്പറമ്പ് ദാറു റഹ്മ മദ്രസ്സ രണ്ടാം സ്ഥാനവും 120 പോയിന്റോടെ പഴം പറമ്പ് ഇർഷാദുൽ വിൽദാ ൻ മദ്രസ്സ മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.
റൈഞ്ചിലെ 10 മദ്രസ്സ കളിലെ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
സമാപന സമ്മേളനം സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ്‌ കെ. പി. മുഹമ്മദ്‌ ഫൈസി വിജയികൾക്കുള്ള ഷീൽ ഡു കൾ വിതരണം ചെയ്തു.ഹർഷാദ് ദാരിമി, റഊഫ് ബാഖവി, കെ. പി. യൂസുഫ് ഫൈസി, അമ്പല ക്കണ്ടി മുഹമ്മദ്‌ ശരീഫ്, കെ. സാദിഖലി ചെറുവാടി, സഹൽ ഫൈസി, ടി. കെ. അബൂബക്കർ,സലാം ഒങ്ങുങ്ങൽ, ഡോ. എ. പി. ആരിഫ് അലി, എൻ. പി. മെഹബൂബ് മാസ്റ്റർ, ടി. കെ. അബ്ബാസ്, ടി. കെ. അബ്ദുൽ കരീം, എ. പി. സി. മുഹമ്മദ്‌, ടി. കെ. അബ്ബാസ്, സി. കെ. അബ്ദു ൽ റസാക്, യൂ. പി. മൊയ്‌തീൻ, എ. പി. ശംസുദ്ധീൻ പ്രസംഗിച്ചു. കൺവീനർ ഷൌക്കത്ത്‌ പന്നിക്കോട് സ്വാഗതവും റെയ്ഞ്ച് സെക്രട്ടറി റസീൽ ഹുദവി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)