Flash News

Nattu Media

കൊടിയത്തൂർ ജി എം യുപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു


കൊടിയത്തൂർ
: ജവഹർലാൽ നെഹ്റുവിന്റെ 134 ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ശിശുദിന റാലി, പ്രതിജ്ഞ,ചിത്ര രചനാ മൽസരം , പ്രസംഗ മത്സരം തുടങ്ങിയ   വിവിധ പരിപാടികൾ അരങ്ങേറി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  നിർദ്ദേശപ്രകാരം എല്ലാ വിദ്യാലയങ്ങളിലും രാവിലെ സ്കൂൾ അസംബ്ലി ചേർന്ന് പ്രതിജ്ഞ ചൊല്ലി.   കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന  വർണ്ണാഭമായ ശിശുദിന റാലി ശ്രദ്ധേയമായി.  ജവഹർലാൽ നെഹ്റുവിന്റെ വേഷമണിഞ്ഞ കുട്ടികൾ കാണികൾക്ക് കൗതുക കാഴ്ചയായി. ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം  ഹെഡ്മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു .


കുട്ടികളുടെ പ്രധാന മന്ത്രി എൻ കെ    ഷെഫിൻ  നസീർ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻറ് എം.കെ ഷക്കീല, അധ്യാപകരായ സന്ധ്യ, വളപ്പിൽ റഷീദ് ,മുഹമ്മദ് നജീ ബ് ആലു ക്കൽ, എംപി ജസീദ, വി സുലൈഖ, ഐ അനിൽകുമാർ, കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)