മുക്കം : മുക്കം ഉപജില്ല കലാമേള കായികമേള ശാസ്ത്രമേള ഗണിതശാസ്ത്രമേള തുടങ്ങിയവയിൽ മികച്ച വിജയം നേടിയ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷ പ്രകടനം നടത്തി. എസ്പിസി ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്ര നീലേശ്വരം ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. പിടിഎ പ്രസിഡണ്ട് എം കെ യാസർ, പ്രിൻസിപ്പൽ ഹസീല എം കെ,ലത്തീഫ് ഓമശ്ശേരി, അബ്ദുസ്സലാം മു ണ്ടോളി,റിയാസ് ചാലിൽ, അയ്യൂബ് മാസ്റ്റർ, ശ്രീനാഥ് മാസ്റ്റർ, സെറീന ടീച്ചർ,സൈനുദ്ദീൻ മാസ്റ്റർ,അലേഷ്യ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
MUKKAM
