Flash News

Nattu Media

ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു, സൗഹൃദമുറ്റം സംഘടിപ്പിച്ച് കെ എൻ എം മർക്കസുദ്ദഅ് വ


കിഴുപറമ്പ്
: 'വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശത്തിൽ നടത്തുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു എന്ന പ്രമേയത്തിൽ മേലേപറമ്പിൽ സൗഹൃദമുറ്റം സംഘടിപ്പിച്ചു.

വാർഡ് മെമ്പർ എം. കെ തസ്‌ലീന ഷബീർ ഉദ്ഘാടനം ചെയ്തു. കെ എൻ എം മർക്കസുദ്ദഅ് വ കീഴുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഇ എ ബഷീർ മൗലവി സന്ദേശം കൈമാറി. കെ.ടി യൂസുഫ് അധ്യക്ഷനായി. എം വി സുരേഷ് മണി,പി അബു മാസ്റ്റർ, കെ. പി ഉമ്മർ മാസ്റ്റർ, ശാക്കിർ ബാബു കുനിയിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റംലാബീഗം, കമലാക്ഷി കൃഷ്ണൻ, കെ ഇ ജലാലുദ്ദീൻ പ്രസംഗിച്ചു. റഷ കെ പി, റിൻഷ കെ പി, അബീന എം എന്നിവർ പ്രാർത്ഥനാ ഗീതം ആരംഭിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)