Flash News

Nattu Media

ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും :ഇ ടി


എടവണ്ണപ്പാറ
:മാർക്സിസ്റ്റ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന പോരാട്ടം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞു .വൈദ്യൂതി ചാർജ്ജും വെള്ളക്കരവും കെട്ടിട നികുതിയും നിരന്തരം വർദ്ദിപ്പിക്കുകയാണ് .സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ഈ അന്യായമായ വർദ്ധന സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് .പ്രതിസന്ധി മറികടക്കാനുള്ള പ്രായോഗിക സമീപനമൊന്നും സർക്കാർ സ്വീകരിക്കുന്നില്ല .ധൂർത്തും അഴിമതിയും കെടുകര്യസ്തതയും നിർബാധം തുടരുകയാണ് .സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെമിനാർ നടത്താനായി 27കോടി സർക്കാർ ചിലവഴിക്കുകയാണ് .ഇത്തരം നടപടികൾ അധികകാലം തുടരാൻ പിണറായി സർക്കാരിന് കഴിയില്ലെന്നും ഇ ടി കൂട്ടിച്ചേർത്തു .വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വാഴക്കാട് ചീക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് എടവണ്ണപ്പാറ കെ എസ് ഇ ബി സെൿഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണസമരം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം .എം സി സിദ്ധീഖ് മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു .എ ഷൗക്കത്തലി ഹാജി ,സി കെ ശാക്കിർ ,കെ സി ഗഫൂർ ഹാജി ,അബ്ദുല്ല വാവൂർ ,എം മുജീബ് മാസ്റ്റർ ,കെ ഇമ്പിച്ചി മോതി ,ഇ ടി ആരിഫ് ,സി ടി റഫീഖ് ,കെ പി സഈദ് ,കെ വി സലാം ,എൻ എച് ആലി ,അഡ്വ എം കെ നൗഷാദ് ,റഫീഖ് മധുരക്കുഴി ,എം കെ കമ്മുക്കുട്ടി ,റഫീഖ് അഫ്സൽ ,എം അബ്ദുറഹ്മാൻ മാസ്റ്റർ ,പി അബൂബക്കർ ,കെ അബ്ദുറഹ്മാൻ മാസ്റ്റർ ,കെ കെ അഷ്‌റഫ് ഹാജി ,ടി സി സലാം ,ആർ പി ഹാരിസ് ,സാദിഖ് കക്കാടൻ ,ഫാത്തിമ മണ്ണറോട്ട് ,ആയിഷ മാരാത്ത് പ്രസംഗിച്ചു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)