Flash News

Nattu Media

ലൈഫ് ഭവന പദ്ധതി : വീടുകളുടെ താക്കോൽദാനം നാളെ തോട്ടുമുക്കത്ത്


കൊടിയത്തൂർ
ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നാളെ (2023 നവംബർ 12) ഉച്ചക്ക് 3 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെ  വെച്ച്  കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും ഗ്രാമ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിക്കും.ബാബു പൊലുക്കുന്നത്ത് ,സുഫിയാൻ ചെറുവാടി, കരീം പഴങ്കൽ , ശിഹാബ് മാട്ടുമുറി , സിജി കുറ്റിക്കൊമ്പിൽ
എന്നിവർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

 108 വീടുകൾക്കാണ് ഈ വർഷം ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ വീട് വെച്ച് നൽകുന്നത്. ഒന്നാംഘട്ട വീട്  വെച്ച് പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന പ്രവർത്തനമാണ്  നാളെ നടക്കാൻ പോകുന്നത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)