Flash News

Nattu Media

യാത്രയയപ്പ് നൽകി


മുക്കം
: വേൾഡ് പ്രവാസി ചേമ്പറും വൺ ഇന്ത്യ കൈറ്റ് ടീമും പ്രവാസി ഗ്ലോബൽ ഇൻട്രസ്റ്റിയൽ പാർക്ക് ഇന്ത്യയും സംയുക്തമായി ഫ്രാൻസിലെ റിയൂണിയൻ ദ്വീപിൽ വെച്ച് നവംബർ 14 - 30 വരെ നടക്കുന്ന ഫ്രാൻസ് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കലിനും ഇന്റർനാഷണൽ കോഡിനേറ്റർ ഷാഹിർ മണ്ണിങ്ങലിനും മുക്കം സ്റ്റാർ ഹോട്ടലിൽ വെച്ച് മുക്കം നഗരസഭ ചെയർമാൻ PT ബാബു ഫ്ലാഗ് Off ചെയ്തു യാത്രയയപ്പ് നൽകി. വേൾഡ് പ്രവാസി ചേമ്പർ ചെയർമാൻ മരക്കാർ ഹാജി കുന്ദമംഗലം അദ്ധ്യക്ഷം വഹിച്ചു. പ്രമുഖ പത്രപവർത്തകനും സാമൂഹ്യ സാംസാരിക നേതാവുമായ മുരളി മാസ്റ്റർ മുക്കം മുഖ്യപ്രഭാഷണം നടത്തി. ഗുലാം ഹുസൈൻ കൊളക്കാടൻ, സ്വാമി മുക്കം, വാസു മുക്കം, അസീസ് ഒറ്റയിൽ, വിജയൻ V, അലി വെസ്റ്റ് ഹിൽ, ഷമീം ഫറോക്ക്, ചാർലി മാത്യു തിരുവമ്പാടി, ഷെറിൻ ഷാഹിർ, കണ്ണൻ ചെറുവാടി, സുബ്രമണ്യൻ കുന്തംതൊടിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുള്ള മാളിയേക്കൽ, ഷാഹിർ മണ്ണിങ്ങൽ എന്നിവർ സ്വീകരണത്തിനും യാത്രയയപ്പിനും നന്ദി പറഞ്ഞു.
പട്ടം പറത്തൽ കേന്ദ്ര സർക്കാർ സ്പോർട്സ് ഇനത്തിൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)