Flash News

Nattu Media

അൽ ബനാത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

ചെറുവാടി അൽ ബനാത്ത് ആർട്സ് &സയൻസ് കോളേജിൽ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുന്ന ലോക ജനത ഫലസ്തീനൊപ്പമാണെന്ന പ്രഖ്യാപനമായിരുന്നു സമ്മേളനം.

യുദ്ധമര്യാദകൾ കാറ്റിൽ പറത്തി സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊലചെയ്യുകയും അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും നിഷേധിക്കുകയും ചെയ്യുന്ന ഇസ്രാഈലിന്റെ കിരാത  നടപടിയിൽ യോഗം കടുത്ത പ്രതിഷേധം അറിയിച്ചു.

ഫലസ്തീൻ: ചരിത്രം, വർത്തമാനം എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്തഫ പി  എറക്കൽ സംസാരിച്ചു.  അൽ ബനാത്ത് മാനേജർ മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു. എം അബ്ദുൽ ഗഫൂർ, അഷ്റഫ് മിസ്ബാഹി, ഷറഫുദ്ദീൻ സഖാഫി, ഉമൈർ ബുഹാരി, ഷെരീഫ് നിസാമി എന്നിവർ സംസാരിച്ചു. യൂണിയന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും നടന്നു.



   

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)