Flash News

Nattu Media

കുമാരേട്ടനും യാത്രയായിരിക്കുന്നു...

✍️നിയാസ് ചെറുവാടി.



മുഖത്ത് പ്രസന്നതയാർന്ന പുഞ്ചിരിയോടെ മാത്രം എല്ലാവരോടും സംസാരിച്ചിരുന്ന കുമാരേട്ടൻ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. തെങ്ങ് കയറ്റ തൊഴിലാളിയായി ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ വന്ന അപകടത്തെ തുടർന്ന് ആ ജോലി അവസാനിപ്പിച്ച് പിന്നീട് നാട്ടിൽ നാടൻ പണികളെടുത്ത് ജീവിതം പുലർത്തി വന്നു. അവസാന കാലത്ത് കാഴ്ച കുറവുള്ള പക്കർക്കയുടെ ചെറുവാടി അങ്ങാടിയിലെ ബെഡ് ഷോപ്പിൽ സഹായിയായി നിന്നും കുമാരേട്ടൻ നാട്ടുകാർക്ക് ഏറെ പ്രിയപെട്ടവനായി മാറി.

ചിരിച്ചും കളിച്ചും ജീവിതം ജീവിച്ച് തീർത്ത് എത്രയെത്ര ആളുകളാണ് ശരവേഗം കൊണ്ട് നമുക്കിടയിൽ നിന്നും ഈ ലോകത്തോട്  വിടപറഞ്ഞ് പോകുന്നത്. സുന്ദരമായ ഈ ലോകത്തിൽ ഓർമകളാൽ അനശ്വരമാകുന്ന ചില ഞൊടികളാണത്രേ ജീവിതം...!

പരിചയമുള്ള എല്ലാവർക്കും നല്ലത് മാത്രം പറയാനുള്ള ചിരിച്ച മുഖമായി മാത്രം സംസാരിച്ചിരുന്ന കുമാരേട്ടൻ ഇനി തന്റെ വീട്ടു വളപ്പിൽ അന്ത്യ നിദ്രയാൽ അഗ്നിയിലാഴും... പ്രാർഥനകൾ.🌹

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)