കെട്ടാങ്ങൽ: കെട്ടാങ്ങൽ അങ്ങാടി സൗന്ദര്യ വൽക്കരണത്തിന്റെ മറവിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണ സൺ പാക്ക് ബോർഡുകൾ മാത്രം എടുത്തു മാറ്റിയ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനെതിരെ പ്രതിഷേധമുയരുന്നു. ഗവണ്മെന്റ് ഔദ്യോഗിക പരിപാടിയായ നവ കേരള സദസ്സുമായി ബന്ധപ്പെട്ട ഫ്ലസ്‌കളും സൺ പാക്ക് ബോർഡുകളും ഉൾപെടെ കെട്ടാങ്ങൽ അങ്ങാടിയിലെ നിരവധി സ്ഥാപനങ്ങളുടെയും പരിപാടികളുടെയും സൺ പാക്ക് ബോർഡുകളെല്ലാം നിലനിൽക്കെ യൂത്ത് ലീഗിൻ്റെ ബോർഡ് മാത്രം എടുത്തു മാറ്റിയ പഞ്ചായത്ത് സെക്രട്ടറി ഏതെങ്കിലും പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നുവെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് യൂത്ത് ലീഗ് ഓർമപ്പെടുത്തി.
പഞ്ചായത്ത് ഓഫീസിനു മുൻവശത്തുള്ള കിണറിന്റെ ചുമരിൽ KMCT കോളേജിലെ വിദ്യാർത്ഥികൾ ഭംഗിയായി വരച്ചിട്ടുള്ള ചുമർ ചിത്രം മുഴുവനായും മറച്ചു കൊണ്ടാണ് നവ കേരള സദസ്സിന്റെ വലിയ ഫ്ളക്സ് ബോർഡ് സി പി ഐ എം പാർട്ടിക്കാർ സ്ഥാപിച്ചിട്ടുള്ളത്. ഇതെല്ലാം കണ്ടിട്ടും സെക്രട്ടറി കാണിക്കുന്ന മൗനം തികച്ചും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റസാഖ് പുള്ളനൂർ അധ്യക്ഷ്യത വഹിച്ച യോഗത്തിൽ ഫാസിൽ കളൻതോട് സ്വാഗതം പറഞ്ഞു. കുന്നമംഗലം മണ്ഡലംയൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മ ഉദ്‌ഘാടനം ചെയ്തു. റഊഫ് മലയമ്മ പ്രധിഷേധ പ്രമേയം അവതരിപ്പിച്ചു. സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, സജീർ മാസ്റ്റർ പാഴൂർ,സിദ്ധീഖ ഈസ്റ്റ് മലയമ്മ,ഹനീഫ ചാത്തമംഗലം,സഫറുള്ള കൂളിമാട്,അഷ്‌റഫ് കളൻതോട്, ശിഹാബ് വെള്ളലശേരി, അക്ബർ പുള്ളാവൂർ, അലി മുണ്ടോട്, മൻസൂർ ഈസ്റ്റ് മലയമ്മ എന്നിവർ സംസാരിച്ചു.
Tags:
CHATHAMANGALAM
