Flash News

Nattu Media

മലയാള മഹിമ വിളിച്ചോതി VKHMO കോളേജ് കേരള പിറവിദിന ആഘോഷം


മുക്കം
|നവംബർ ഒന്ന് കേരള പിറവി ദിനം അതി കെങ്കേമമായി  ആഘോഷിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജ് .

കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, മലയാളി മങ്ക, ക്ലാസിക്കൽ ഡാൻസ്, പ്രസംഗ മത്സരം, മലയാള ഭാഷാ വാചാലത മത്സരം തുടങ്ങി വിവിധയിനം വൈവിധ്യമാർന്ന പരിപാടികളും,വിവിധ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.

കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി  ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ ഒ സ്വാഗതം പറഞ്ഞു.ഉബൈദിയ വി എൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൾ റംലത്ത്‌ ഇ ഉദ്ഘാടനം ചെയ്തു.മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി വൈഷ്ണവി കേരള പിറവിയെ കുറിച്ച് ലഘു വിവരണം നടത്തി . അജിത ടി വി, റാഷിദ്‌ ചെറുവാടി  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അൻഷിന ഇ കെ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)