മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിലെ 2023 - 24 വർഷത്തെ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം മണാശ്ശേരി എം എ എം ഒ കോളേജ് ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അബ്ദുറഹിമാൻ ഒ എം നിർവഹിച്ചു .
വി കെ എച്ച് എം ഒ ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ ഒ സ്വാഗതം പറഞ്ഞ പരിപാടി കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ അധ്യക്ഷത വഹിച്ചു. എം എം ഒ മാനേജർ മുഹമ്മദ് കോയ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ റാഷിദ് ചെറുവാടി (കോമേഴ്‌സ് ഡിപ്പാർട്മെന്റ് ), അജിത ടി വി (ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ) എന്നിവർ ആശംസ അർപ്പിച്ച സംസാരിച്ചു.
തുടർന്ന് 'IRREFUTABLE HISTORY ' എന്ന വിഷയത്തിൽ അബ്ദുറഹിമാൻ സാറിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സംഘിടിപ്പിച്ചു.ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി വൈഷ്ണവി നന്ദിയും പറഞ്ഞു
Tags:
MUKKAM


