Flash News

Nattu Media

ചാലിയാറിൻ ഉത്തരമേഖല മലബാർ ജലോത്സവം 31 ന് ;പോസ്റ്റർ പ്രകാശനം ചെയ്തു


സി.എച്ച് ക്ലബ്ബ് കിഴുപറമ്പിന്റെ ആഭിമുഖ്യത്തിൽ ചാലിയാർ പുഴയിൽ ഈ മാസം 31 ന് നടക്കുന്ന 22 മത് ഉത്തരമേഖലാ ജലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ മന്ത്രി ഡോ: എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. 

നടക്കാവ് എം എൽ എയുടെ വസതിയിൽ നടന്ന ചടങ്ങിൽ ചീഫ് കോർഡിനേറ്റർ വൈ.പി നിസാർ അധ്യക്ഷത വഹിച്ചു, എം കെ ഷാജഹാൻ, വൈ സി മഹബൂബ്, മുഹ്സിൻ കോളക്കോടൻ,കെ സി വഹീദ് കെ.സി,  ഗുലാം ഹുസൈൻ കൊളക്കാടൻ, എം വാഹിദ്, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.
കോഴിക്കോട് - മലപ്പുറം ജില്ലാ അതിർത്തിയായ കീഴുപറമ്പിൽ
31 ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വിവിധ പരിപാടികളോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)