Flash News

Nattu Media

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എരേച്ചൻ തടം റോഡിന് മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി ടി ഇത്താലുട്ടിയുടെ പേര് നാമകരണം ചെയ്തു


മുക്കം. മുതിർന്ന കോൺഗ്രസ്‌ നേതാവും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ടിടി ഇത്താലുട്ടി യുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ആണ് പഞ്ചായത്തിലെ ഏരേച്ചൻ തടം റോഡിന് ടി. ടി ഇത്താലുട്ടിയുടെ പേര് നാമകരണം ചെയ്തത്. മുക്കം ഹൈസ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ് കൂടിയായിരുന്ന അദ്ദേഹത്തിന്റെ സ്മരണ നാട്ടിൽ എക്കാലവും നിലനിൽക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് അവരുടെ വീടിനു മുന്നിൽ കൂടി കടന്നു പോകുന്ന റോഡിന് നാമകരണം നടത്തിയത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.പി സ്മിത അദ്ധ്യക്ഷതtg വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട്, എം.ടി അഷ്റഫ്, കണ്ടൻ പട്ടർ ച്ചോല, എംപി ഫൈസൽ , പി.വി യൂസഫ്, റസാക്ക്r നടുവിലേടത്ത്, അബ്ദുറഹിമാൻ ബംഗ്ലാവിൻ തടത്തിൽ, നിഷാദ് വീച്ചി, സെയ്ത് എ കെ, തനുദേവ് കൂടാം പൊയിൽ,മുഹമ്മദ്‌ വളപ്പൻ.രിഫായി തങ്ങൾ പയ്യടി,എൻ കെ അൻവർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)