Flash News

Nattu Media

ഭരണ ഘടന വാരാചരണം സമാപിച്ചു


കൊടിയത്തൂർ
ജി എം യുപി സ്കൂൾ മുഹമ്മദ് അബ്ദുറഹിമാൻ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഭരണ ഘടന വാരാചരണ പരിപാടിയായ "വീ ദ പ്യൂപ്പിൾ " സമാപിച്ചു.സമാപന സമ്മേളനം മുൻ മാധ്യമ പ്രവർത്തകനും കൗൺസിലറും ആയ അഡ്വ.ഉമ്മർ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ആമുഖം അറിയൽ ,പ്രശ്നോത്തരി,പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ബോധവൽക്കരണ ക്ലാസ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.


സമാപന സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കോ ഓഡിനേറ്റർ ടി കെ ഹാദി, അധ്യാപകരായ എം കെ ഷക്കീല,വി സുലൈഖ, എം പി ജസീദ , ഐ അനിൽ കുമാർ, യു കെ ജസീല, ശബ് ന സുധീർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)