അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറുപ്പിന്റെ പൂർണ്ണരൂപം
ഇന്നലെ നടന്ന മാതൃഭൂമി ചാനൽ ചർച്ചയിൽ രാമേശ്വരത്തെ ക്ഷൗരത്തിന് പൊയ്ക്കൂടേ എന്ന തരത്തിൽ പ്രയോഗം നടത്തിയിരുന്നു. കാലങ്ങളായി കേട്ടു പരിചയിച്ച ഉപമ എന്ന നിലയിലാണ് അതുപയോഗിച്ചത്.
ഇന്നലെ രാത്രിമുതൽ പലരും നേരിട്ടും അല്ലാതെയും ഇതിൽ വിയോജിപ്പ് പറഞ്ഞ് ബന്ധപ്പെടുന്നുണ്ട്. തെറ്റിദ്ധാരണ ഊതി വീർപ്പിക്കാൻ രാഷ്ട്രീയമായി ഉത്തരം മുട്ടിയ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ പോലും ഒരു നിഷ്കളങ്ക മനസ്സു പോലും വേദനിക്കരുത് എന്ന് നിർബന്ധമുണ്ട്.
ഹെയർഡ്രസ്സർമാരായ നിരവധി പേർ അടുത്ത സുഹൃദ് വലയത്തിലുള്ള ഞാൻ എന്നും ആ തൊഴിലിനോടും അതിന്റെ മഹത്വത്തോടും വലിയ മതിപ്പ് പുലർത്തുന്നയാളാണ്. എന്റെ വാക്കുകൾ മൂലം ഈ വിഭാഗത്തിൽ പെടുന്ന ആർക്കെങ്കിലും പ്രയാസം നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
