അരീക്കോട് ബ്ലോക്ക് , ചീക്കോട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടി കാനക്കോട് അംഗനവാടിക്ക് മുകളിൽ അനുവദിച്ച വനിതാ റി ക്രിയേഷൻ സെൻ്റർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ഷംസു നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെസി ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എളങ്കയിൽ മുംതാസ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ സമദ് , ബ്ലോക്ക് മെമ്പർ പി എ എം അസ്ലം മാസ്റ്റർ , മുൻ മെമ്പർ താഹിറ , കെ ഇമ്പിച്ചി മോതി മാസ്റ്റർ , ബാലൻ മാസ്റ്റർ , റിയാസ് ഓമാനൂർ , മുസ്തഫ കോനോത്ത് , കെസിപി തങ്ങൾ , ഇ കെ അലി ഹാജി , എൻ രവി , പിടി അബ്ദുൽ അസീസ്, കുന്നത് നാരായണൻ , മണമ്മൽ അലി അക്ബർ, കെപി അബ്ദു റഹ്മാൻ, കെസി ബിച്ചുട്ടി തങ്ങൾ , പിടി ഹൈദർ,
റഫീക്കത്ത് ടീച്ചർ , സമിത മാക്കണ്ടി , സുഹ്റ കുന്നത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു .വാർഡ് മെമ്പർ കെപി സഹീദ് സ്വാഗതവും അംഗനവാടി വർക്കർ ആമിന ടീച്ചർ നന്ദിയും പറഞ്ഞു.


