വാഴക്കാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി സുനിൽ കുമാർ നൂഞ്ഞിക്കരയും വൈസ് പ്രസിഡന്റ് ആയി വി. പി സഫ്‌വാനും ചുമതലയേറ്റു.ചുമതലയേറ്റെടുക്കൽ ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീ. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു
കേന്ദ്ര - കേരള ഭരണകൂട ഭീകരതയിൽ ജനങ്ങൾ നിരന്തരമായി വേട്ടയാടപ്പെടുമ്പോൾ, അതിശക്തമായി പ്രതിരോധത്തിന്റ വലയം തീർക്കുന്ന യൂത്ത് കോൺഗ്രസ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. സുനോബിയ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ എളമരം സ്വാഗതം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹഫീസ് കൊല്ലാരൻ മുഖ്യാഥിതിയായി.യുഡി.ഫ് ചെയർമാൻ ആലി ബാപ്പു,വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി. സക്കറിയ,
DCC മുൻ ജന: സെക്രട്ടറി KMA റഹ്മാൻ,
ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, സേവാദൾ ജില്ലാ പ്രസിഡന്റ് പി. സുരേന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ ആശംസകൾ അർപ്പിച്ചു.
യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ അരൂർ ,യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ്റുമാരായ മനീഷ്,ജസീൽ,മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. ആലി ഹാജി, പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് യു.കെ. അസൈൻ , ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ചെറുപാറ മുഹമ്മദ്, മുൻ മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദ് കുട്ടി മാസ്റ്റർ,പി.കെ. മുരളീധരൻ, പ്രവാസി കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി സി.പി. അബൂബക്കർ, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ് ബാബു എടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ,മുൻ DCC മെമ്പർ മാധവൻ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചന്ദ്രമതി പഞ്ചായത്ത് വാർഡ് മെമ്പർമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം,യൂണിറ്റ് ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ്സ്-പോഷക സംഘടന നേതാക്കൾ, ബൂത്ത്,വാർഡ് പ്രസിഡന്റ്റുമാർ നേതൃത്വം നൽകി.സുനിൽ കുമാർ നൂഞ്ഞിക്കര ചടങ്ങിന് നന്ദി പറഞ്ഞു.

