Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് വാലില്ലാപുഴ എം.സി.എഫ്. ഉദ്ഘാടനം ചെയ്തു


വാഴക്കാട്
ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് വാലില്ലാപുഴയില്‍ പഞ്ചായത്തിന്റെ രണ്ടാമത്തെ എം.സി.എഫ്. (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ 10-ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ശിലാഫലകം നീക്കി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്‌സല്‍, ആയിശമാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ എം.കെ.നൗഷാദ്, സരോജിനി ഓട്ടുപ്പാറ, സുഹറ വെളുമ്പിലാംകുഴി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീവിദ്യ, മുജീബ്‌മോട്ടമ്മല്‍, ജൈസല്‍എളമരം, കെ.എ.സലീം, മാനുട്ടികുനിക്കാടന്‍, പഞ്ചായത്ത് ഹരിതകര്‍മ സേന പ്രസിഡന്റ് ഷീജ, സെക്രട്ടറി ശാലിനി, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)