പന്നിക്കോട്: ചെറുവാടി റെയ്ഞ്ച് മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ മാരായ പന്നിക്കോട് ഹിദായത്തു സ്സ്വിബ് യാൻ മദ്രസ്സ വിദ്യാർഥികൾക്കും ഉസ്താ ദുമാർക്കും സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി.
സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം അബ്ദുൽ റഊഫ് ബാഖവി അധ്യക്ഷനായി. അഷ്‌റഫ് റഹ്മാനി കൽപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. സഅദ് ഫൈസി,ടി. കെ. അബൂബക്കർ, ടി. കെ. അബ്ദുൽ കരീം, സി കെ റസാഖ്, പി.ഇസ്മായിൽ ഹാജി, ഷംസുദ്ദീൻ ആനപ്പാറ ,ഡോ. എ. പി. ആരിഫ് അലി, എൻ. പി. മെഹബൂബ് മാസ്റ്റർ, അശ്രഫ് പി കെ,പാണക്കാടൻ മൊയ്‌ദീൻ,സലാം ഒങ്ങുങ്ങൽ, എൻ പി അബ്ദുൽ മജീദ്, അബ്ബാസ് ടി. കെ, ജസ്മൽ ടി. പ്രസംഗിച്ചു. , ഷൗക്കത്ത് പന്നിക്കോട് സ്വാഗതവും എ. പി. സി. മുഹമ്മദ് നന്ദിയും പറഞ്ഞു.