Flash News

Nattu Media

അരീക്കോട് ബ്ലോക്ക് തല അഗ്രോ ന്യൂട്രി ഗാർഡൻ ഉദ്ഘാടനം ചെയ്തു


കുടുംബശ്രീ ജില്ലാ മിഷനും,
,കീഴുപറമ്പ്  കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ അരീക്കോട് ബ്ലോക്ക് തല അഗ്രോ നൂട്രി ഗാർഡൻ കാമ്പയിൻ തൈ നടൽ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റുക്കിയ ഷംസു നിർവഹിച്ചു.


കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ  അധ്യക്ഷത വഹിച്ചു.അരീക്കോട് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൈപ്പി സുലൈഖ.കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറാ ബാനു,ബ്ലോക്ക് ഡിവിഷൻ മെമ്പർ രത്നകുമാരി,ഗ്രാമപഞ്ചായത്ത് മെമ്പർ തസ്ലീനാ ഷബീർ,മുൻ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രൊഫസർ കെ എൻ നാസർ ,അക്കൗണ്ടന്റ് പ്രബിത പരിസ്ഥിതി സംരക്ഷണ പ്രവർത്തകനായ കെ ടി മുജീബ്, ഇബ്രാഹിം  എന്നിവർ ആശംസകൾ അർപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ പി  പി റംല ബീഗം സ്വാഗതവും,അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സാർ നന്ദിയും പറഞ്ഞു. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലുക്കൽ  30 സെൻറ് സ്ഥലത്ത്  അമ്മു ജെ എൽ ജി അംഗങ്ങളായ തങ്ക, യശോദ,ശാരദ, സൈനബ, രഞ്ജിഷഎന്നീ അംഗങ്ങളുടെ നേതൃത്വത്തിലാണ് മോഡൽ പ്ലോട്ട് തയ്യാറാക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)