ചെറുവാടി | സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച കുടുക്ക സഹായി സാന്ത്വനം ഫണ്ടിലേക്ക് കൈമാറി നാലാം ക്ലാസ്സുകാരിയുടെ മാതൃക. ചെറുവാടി തെനെങ്ങാപറമ്പ് കെ വി അബ്‌ദുസ്സലാമിന്റെ മകൾ ഫാത്വിമ അജ്‌വയാണ് തൻ്റെ സമ്പാദ്യം സഹായിലേക്ക് നൽകാനായി എസ് വൈ എസ് തെനങ്ങാപറമ്പ് യൂണിറ്റ് ഭാരവാഹികളെ ഏൽപ്പിച്ചു.പ്രവർത്തകർ വീട് കയറി ഫണ്ട് ശേഖരണം നടത്തുന്നതിനിടെയാണ് വിദ്യാർഥിനി കുടുക്കയുമായി എത്തിയത്.
എസ് വൈ എസ് ചെറുവാടി സർക്കിൾ സെക്രട്ടറി യൂ കെ ഉമറുൽ ഫാറൂഖ് കുടുക്ക ഏറ്റുവാങ്ങി. ചുള്ളിക്കാപറമ്പ് ജിഎൽപി സ്കൂളിലെയും തെനെങ്ങാപ്പറമ്പ് സിറാജുൽ ഹുദാ മദ്രസയിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാത്വിമ അജ്‌വ
Tags:
CHERUVADI

