മുക്കം : എയ്ഡ്‌സ് ദിനത്തിൽ മുക്കം വി കെ എച്ച് എം ഒ കോളേജ് ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി.എം എം ഒ ക്യാമ്പസ്സിൽ നിന്ന് ആരംഭിച്ച റാലി മുക്കം നഗരം ചുറ്റി കോളേജ് അങ്കണത്തിൽ വെച്ച് സമാപിച്ചു. റാലിയിൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
സി ഒ കെ കോർഡിനേറ്റർ നയന , അധ്യാപകരായ പ്രഭ, ഹസ്ന ഷെറിൻ, അജിത ടി വി എന്നിവർ റാലിയിൽ പങ്കെടുത്തു
അതോടപ്പം,റാലിക്ക് ശേഷം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സിന് മുക്കം സി എച്ച് സി എം എൽ എസ് പി സ്റ്റാഫ് നഴ്സ് റെജില എ നേതൃത്വം നൽകി
Tags:
MUKKAM
