കൊടിയത്തൂർ: യങ്സ്റ്റാർ കാരക്കുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സവൻസ് ഫുട് ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. സി.ഇ.ഒ നജീബ് മുസ്ലിയാരകത്ത് സ്വാഗതസംഘം ഓഫിസ് ഉദ്‌ഘാടനം നിർവഹിച്ചു.എൻ.കെ. ഷമീർ ലോഗോ പ്രകാശനം നിർവഹിച്ചു .നിഖിൽ കൊടിയത്തൂർ സീസൺ ടിക്കറ്റുകളുടെ ആദ്യ വില്പന നടത്തി. ഫുട്ബാൾ പരിശീലകൻ ശമീൽ പത്തനാപുരത്തിന് ചടങ്ങിൽ ഉപഹാരം നൽകി. ടൂർണമെന്റ് കമ്മറ്റി ചെയർമാൻ എം.എ ബാബു അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് സി.കെ. സലാം ,വി.അഹമ്മദ് ,സി.പി. അസീസ് ,അഖിൽദാസ് ,കെ.കെ.സി.നാസർ,എന്നിവർ പ്രസംഗിച്ചു
സലിം കോളായി സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു . ജനുവരി ആദ്യ വാരത്തിലാണ്കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ മത്സരങ്ങൾ ആരംഭിക്കുന്നത്

