കൂളിമാട് :മനുഷ്യ സ്നേഹവും ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ സൗഹൃദ മുറ്റങ്ങൾ ഉപകരിക്കുമെന്ന് മാവൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജയശ്രീ ദിവ്യപ്രകാശ് പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി സൗത്ത് അരയങ്കോട് നടത്തിയ സൗഹൃദ മുറ്റം ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ. പി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി സുല്ലമി ഒതായി മുഖ്യ പ്രഭാഷണം നടത്തി.എ സി അഹമ്മദ് കുട്ടി മൗലവി, ടി അബ്ദുൽ മജീദ്,അബ്ദുൽ കരീം കിഴക്കേടത്,വി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.
Tags:
KOOLIMAD
