കള്ളൻതോട് പി എസ് കെ തങ്ങളുടെ മന്ദിരത്തിൽ നിന്നും ലഭിക്കുന്ന ആവശ്യ സാധനങ്ങൾക്കായുള്ള ഉച്ചക്ക് ശേഷം മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പാണിത്.
അര ചാൺ വയറു നിറക്കാൻ ഇന്ന് കേരള ജനത ചെയ്യുന്ന ത്യാഗത്തിന്റെ നേർ ചിത്രമാണ് കള്ളൻതോട് നിന്നുമുള്ള ഈ കാഴ്ച. സപ്ലൈകോ അടക്കമുള്ള കേരളത്തിലെ പൊതു വിതരണ കേന്ദ്രങ്ങളിൽ
ആവശ്യ സാധനങ്ങളുടെ ദൗർലഭ്യതയും ഇനി വരാനുള്ള ക്രിസ്മസ് അവധി കാലത്തെ പൊതു ജനം എത്ര ആശങ്കയോടെ കാണുന്നു എന്നുള്ളതിന്റെ കൂടി സാക്ഷ്യമാണ് ഇന്ന് കള്ളൻതോട് പി എസ് കെ തങ്ങളുടെ മന്ദിരത്തിൽ നിന്നും കിട്ടുന്ന നിത്യോപയോഗ സാധനങ്ങൾക്കുള്ള ടോക്കൺ ആയി അക്ഷമരായി കാത്തിരിക്കുന്ന ഈ ആയിരങ്ങൾ. കേന്ദ്ര കേരള സർക്കാരുകളുടെ അടിയന്തിര ഇടപെടലുകൾ ഈ വിഷയത്തിൽ അനിവാര്യമാണ്.
