Flash News

Nattu Media

കളറായി മുക്കം, ഓർഫനേജ് എക്സ്പോക്ക് തുടക്കം


മുക്കം
: മുക്കം മുസ്‌ലിം ഓർഫനേജിന്റെ 68-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-വിനോദ പ്രദർശനത്തിന് ഓർഫനേജ് കാംപസിൽ തുടക്കം. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും മുക്കം മുസ്‌ലിം ഓർഫനേജ് സ്ഥാപനങ്ങളുടെയും 50ഓളം സ്റ്റാളുകളും 30ഓളം വാ ണിജ്യ സ്റ്റാളുകളുമാണ് പ്രദർശനത്തിനുള്ളത്.

എം.എം.ഒ സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ ഉദ്ഘാടനം ഓർഫനേജ് സി.ഇ.ഒ വി. അബ്ദുല്ലക്കോയ ഹാജി നിർവഹിച്ചു.

ഓർഫനേജ് വൈസ് പ്രസിഡ ന്റ് വി. മരക്കാർ, എ.എം അഹമ്മദ് കുട്ടി ഹാജി, അക്കാദമിക് ഡയ രക്ടർ പി. അബ്ദു, പി.പി മോനു ദീൻ, ഡോ. ഒ.വി അനൂപ്, എ.എം നിസാർ ഹസൻ, എം. ബിനു, വി. അബ്ദുൽറഷീദ്, ടി.പി മൻസൂർ അലി, റംലത്ത്, എം. ഇസ്മാഈൽ, പി.വി ആമിന പങ്കെടു ത്തു.

വിദ്യാരംഗം കലാ സാഹിത്യ വേദി ശിൽപശാല മുക്കം എം.ഇ .ഒ ടി. ദീപ്തി ഉദ്ഘാടനം ചെയ്തു. എൻ.കെ മുഹമ്മദ് സലീം അധ്യക്ഷനായി. സംവിധായകൻ സിദ്ദീ ഖ് ചേന്ദമംഗല്ലൂർ മുഖ്യാഥിതിയായി. സാഹിത്യ പ്രപഞ്ചം എന്ന വി ഷയത്തിൽ ഇ. പ്രമോദ് കുമാറും 'വർണ കാഴ്ചകൾ' എന്ന വിഷയ ത്തിൽ അഭിലാഷ് തിരുവോത്തും ക്ലാസെടുത്തു.

ബ്ലോക്ക് പ്രൊജക്ട് കോർഡി നേറ്റർ പി.എൻ അജയൻ, ടി. റി യാസുദീൻ സംസാരിച്ചു. ഇന്ന് ഫോട്ടോണിക്ക്സ് സെമിനാർ, ശുചിത്വ മിഷൻ സെമിനാർ, ഫോറൻസിക് സയൻസ് സെമിനാർ, ഉന്നത, കേന്ദ്ര സർവകലാശാല സാധ്യതകൾ-സെമിനാർ എന്നിവ നടക്കും. രാവിലെ 10 മുതൽ രാത്രി ഒൻപതു വരെയാണ് പ്രദർശനം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)