Flash News

Nattu Media

റോഡിന്റെ വശം അടർന്നു



കൂളിമാട്
:- കഴിഞ്ഞ ദിവസം ടാറിംഗ് പ്രവൃത്തി നടന്ന കൂളിമാട് മാവൂർ റോഡിന്റെ സൈഡ് ഭാഗം ഇന്നലെത്തെ കനത്ത മഴയിൽ അടർന്നു.  അശാസ്ത്രീയമായ രീതിയിൽ തുടരുന്ന പൊതുമരാമത്തിന്റെ ധൃതിപ്പെട്ട പ്രവൃത്തികൾ കെ ഫൈവ് സ്ട്രീറ്റ് ആയി മാറിയ കൂളിമാടിലൂടെ കടന്ന് പോകുന്ന യാത്രക്കാർക്ക് അപകട ഭീഷണി ആയി മാറിയിരിക്കുകയാണ്.

 ഡ്രൈനേജ് സംവിധാനവും നടപ്പാതയുമടക്കമുള്ള  മികച്ച  റോഡിനു വേണ്ടിയുടെ നാട്ടുകാരുടെയും വ്യവസായികളുടെയും നിരന്തര മുറവിളിക്ക് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഊട്ടി - കോഴിക്കോട് ഹ്രസ്വദൂര പാതയിലെ കുളിമാട് - മാവൂർ റോഡിനെ പൂർണമായും അവഗണിച്ച മട്ടാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)