കൂളിമാട് : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിലെ പാവ നിർമ്മാണ മത്സരത്തിൽ എം.പി. അഡോണിയയ്ക്ക് ഏ ഗ്രേഡോഡുകൂടി മൂന്നാം സ്ഥാനം ലഭിച്ചു. വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാംതരം വിദ്യാർത്ഥിനിയായ ഈ കൊച്ചുപ്രതിഭ കൊട്ടുക്കര നടന്ന കുണ്ടോട്ടി സബ് ജില്ലാ മത്സരത്തിലും ആലത്തിയൂരിൽ നടന്ന മലപ്പുറം ജില്ലാതല മത്സരത്തിലും ഇതേ ഇനത്തിൽ ഏ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിൽ മത്സരിച്ചത്. ചിത്രരചന, ഡിജിറ്റൽ പെയ്ന്റിംഗ് , ക്ലെ മോഡലിംഗ് എന്നിവയിൽ കഴിവ് തെളിയിച്ച എം പി അഡോണിയ, കിണാശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപകൻ പരിയങ്ങാട് എം.പി. ഗിരീഷിന്റെയും വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ഇ. അനില കുമാരിയുടേയും പുത്രിയാണ്. കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ സംസ്ഥാന തല മത്സരത്തിൽ ഏ ഗ്രേഡ് നേടിയിരുന്നു