വാഴക്കാട് :ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മേള ശലഭം - 2023 ചാലിയപ്പുറം ഗവ.ഹൈസ്‌കൂളില്‍ ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സി.വി.സക്കറിയ അധ്യക്ഷത വഹിച്ചു. ആസിം വെളിമണ്ണ മുഖ്യാതിഥിയായി. രാവിലെ 9-ന് എം.സി.മാള്‍ പരിസരത്ത് നിന്നും ബാന്റ് വാദ്യമേളങ്ങളോടെ ഭിന്നശേഷി കുട്ടികളും നാട്ടുകാരും ജനപ്രതിനിധികളും ഘോഷയാത്രയില്‍ പങ്കെടുത്തു.
പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍, ലൗഷോര്‍, പൊതു വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികള്‍ എന്നിവര്‍ അവതരിപ്പിച്ച ഒപ്പന, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ് എന്നിവ വേദിയില്‍ അരങ്ങേറി. കലാഭവന്‍ അനില്‍ലാലിന്റെ നാടന്‍ പാട്ട്, അമ്മമാരുടെ തിരുവാതിര, ഐ.സി.ഡി. എസ്.സൂപ്പര്‍വൈസര്‍ സിന്ധു ഗാനവും അവതരിപ്പിച്ചു. മൂന്ന് വിദ്യാലയങ്ങള്‍ക്കും സമ്മാനത്തോടൊപ്പം മമ്മത കുഞ്ഞു നല്‍കിയ മധുരപലഹാരവും വിതരണം നടത്തി. സ്ഥിരം സമിതി അംഗങ്ങളായ ആയിഷ മാരാത്ത്, റഫീഖ് അഫ്‌സല്‍, തറമ്മല്‍ അയ്യപ്പന്‍കുട്ടി, പഞ്ചായത്ത് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, എം. കെ.നൗഷാദ്, സി. പി.ബഷീർ മാസ്റ്റർ, ശിഹാബ് ഊർക്കടവ്, മൂസകുട്ടി, ജമീല, ഷമീന, സുഹറ, വസന്തകുമാരി, കോമള, സാബിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്രശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആദംചെറുവട്ടൂര്‍, പി.അബൂബക്കര്‍, കുഴിമുള്ളിഗോപാലന്‍, മുജീബ്‌മോട്ടമ്മല്‍, ജൈസല്‍എളമരം, വി.രാജഗോപാലന്‍, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ സിന്ധു, പ്രഥമധ്യാപകന്‍ മുസ്തഫ, പി.ടി.എ.പ്രസിഡന്റ് ഷംസീദ് മുത്തു, ഒ.വിശ്വനാഥന്‍, സി.എ.കരീം, എം.മാധവന്‍, നാസര്‍ബാബു, യു.കെ.അസൈന്‍, കെ.എം.കുട്ടി, ആര്‍.പി.ഹാരിസ്, ആസിഫ്, ഫാത്തിമ മണ്ണറോട്ട്, ആലികുട്ടി, കെ.പി.ഫൈസല്‍, ആശ, അംഗനവാടി, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD

